തിരുവനന്തപുരം: തിരുവനന്തപുരത്ത് എയർഗൺ ഉപയോഗിച്ച് അച്ഛനെ മകൻ വെടിവച്ചു. കൈയിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം. മകൻ ദിലീപ് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.