വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കി. 

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വീട്ടിലേക്ക് മടങ്ങും വഴി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കി. ലഖാന്‍, വികാസ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്നും രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് ഓഫിസര്‍ കേശവ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അയല്‍ഗ്രാമത്തില്‍ താമസിക്കുന്നവരാണ് അറസ്റ്റിലായ പ്രതികള്‍. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.