പിതാവില്‍ നിന്നുള്ള പീഡനം പുറം ലോകത്തെ അറിയിക്കാനായി രഹസ്യ ക്യാമറ ഉപയോഗിച്ച് മകള്‍ തന്നെ വീഡിയോ എടുക്കുകയായിരുന്നു. നീതി തേടി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്ത് വന്നത്.

സമസ്തിപുര്‍: സ്വന്തം മകളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. മകളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിയായ അധ്യാപകനാണ് അറസ്റ്റിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 18 വയസുകാരിയായ മകളെ പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

പിതാവില്‍ നിന്നുള്ള പീഡനം പുറം ലോകത്തെ അറിയിക്കാനായി രഹസ്യ ക്യാമറ ഉപയോഗിച്ച് മകള്‍ തന്നെ വീഡിയോ എടുക്കുകയായിരുന്നു. നീതി തേടി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. വീഡിയോയില്‍ നിന്ന് മകളെ ക്രൂരമായി പിതാവ് പീ‍ഡിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായതായി റൊസേറ സബ് ഡിവിഷന്‍ ഡിസിപി സഹിയാര്‍ അക്തര്‍ പറഞ്ഞു.

മകളുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളതെന്നും കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പെണ്‍കുട്ടിയുടെ അമ്മയും പീഡനത്തെ എതിര്‍ത്തിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ശുചിമുറിക്കുള്ളില്‍ രഹസ്യ അറ, ഇടപാടുകാരെ കയറ്റിയിരുന്നത് ഇതുവഴി; രാജ്യത്തെ ഞെട്ടിച്ച് സെക്സ് റാക്കറ്റ്

ബംഗളൂരു: കര്‍ണാടക ചിത്രദുര്‍ഗയിലെ സെക്സ് റാക്കറ്റിനെ (Sex Racket) കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഞെട്ടി കര്‍ണാടക. ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേയിലെ പ്രജ്വാല്‍ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പത്തിലായിരുന്നു ഈ അറ നിര്‍മ്മിച്ചിരുന്നത്.

തമിഴ്നാട് , ആന്ധ്ര, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച 12 പെണ്‍കുട്ടികളാണ് ഈ അറയില്‍ കഴിഞ്ഞിരുന്നത്. ഇടപാടുകാരെ ശുചിമുറിക്കുള്ളിലെ ഈ വഴിയിലൂടെയാണ് പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുമില്ല. ശുചിമുറിയുടെ ഭിത്തിയിലൂടെ വഴിയുണ്ടെന്ന് സംശയം തോന്നാതിരിക്കാന്‍ രഹസ്യവാതിലിലും ടൈല്‍ പതിച്ചിരുന്നു. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യ അറ പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്ത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഹോട്ടല്‍ മാനേജരായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വലിയ തുക വാങ്ങിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്. ഒന്നര വര്‍ഷത്തോളമായി ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. അറയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ ഇവരെ പുറം ലോകത്തേക്ക് വിടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ശുചിമുറിയും കിടക്കയും അടക്കം അകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.