Asianet News MalayalamAsianet News Malayalam

പതിനഞ്ച് വര്‍ഷം ശമ്പളമില്ലാതെ വീട്ടുജോലി; ഒടുവില്‍ 29 കാരിയെ രക്ഷപ്പെടുത്തി

വീട്ടുടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Girl who worked for fifteen years without any salary rescued
Author
Delhi, First Published May 8, 2019, 11:48 PM IST

ദില്ലി: പതിനഞ്ച് വര്‍ഷം ശമ്പളമില്ലാതെ വീട്ടുജോലി ചെയ്യേണ്ടി വന്ന പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ രക്ഷപ്പെടുത്തി. ദില്ലിയിലെ ഉത്തം നഗറിലാണ് സംഭവം. പതിനാലാമത്തെ വയസിലാണ് ഉത്തംനഗറിലെ ഒരു വീട്ടില്‍ പെണ്‍കുട്ടി വീട്ടുജോലിക്ക് കയറിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം.

പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് കമ്മീഷന് ഇമെയില്‍ വഴി പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പൊലീസുമായെത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു. ഒരു ഏജന്‍സി വഴിയാണ് ജോലിക്ക് കയറിയതെന്നും എന്നാല്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ജോലി ചെയ്ത പതിനാല് വര്‍ഷവും തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും  പലപ്പോഴും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിന്  നല്‍കിയ പരാതിയിലുണ്ട്.  വീടിന് പുറത്തിറങ്ങാന്‍ പോലും ഉടമസ്ഥന്‍ അനുവദിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

വീട്ടുടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിക്ക്  ലഭിക്കാനുള്ള മുഴുവന്‍ ശമ്പളവും ലഭ്യമാക്കാനുള്ള നടപടികളും കമ്മീഷന്‍ എടുത്തിട്ടുണ്ട്. വിവാഹ മോചിതയായ വീട്ടുടമ മകളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇവരുടെ മകന്‍ ഓസ്ട്രേലിയിലാണ് താമസിച്ചിരുന്നത്.


 

Follow Us:
Download App:
  • android
  • ios