സ്വര്‍ണം കാണാതായ സംഭവത്തില്‍ ഏറ്റുമാനൂർ സിഐയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം ആരംഭിച്ചു. 

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും. തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഗുരുതരമാണെന്ന് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

 സ്വര്‍ണം കാണാതായ സംഭവത്തില്‍ ഏറ്റുമാനൂർ സിഐയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ മൊഴി എടുത്തിട്ടുണ്ട്. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒന്‍പത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഴയ മേൽശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona