കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ്.