വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് പിടിയിലായത്. 1.32 കിഗ്രാം സ്വർണം അടിവസ്ത്രത്തിലാണ് കടത്തുകയായിരുന്നു മുസ്തഫ. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായാണ് മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് പിടിയിലായത്. 1.32 കിഗ്രാം സ്വർണം അടിവസ്ത്രത്തിലാണ് കടത്തുകയായിരുന്നു മുസ്തഫ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona