കൊച്ചി: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. കാർഗോ വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്.

വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. വൃത്താകൃതിയിൽ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളിൽ ഒളിപ്പിച്ചത്. ദീർഘ ചതുരാകൃതിയിൽ നീളത്തിലായി പരത്തിയെടുത്ത സ്വർണമാണ് ചുരിദാറിനുള്ളിൽ ഒളിപ്പിച്ചത്. അരകിലോയോളം തൂക്കമുണ്ടായിരുന്നു ഈ സ്വർണത്തിന്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.