കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് ദേശീയ അന്വേഷണ ഏജൻസി തുടരുന്നു. സ്വപ്നയുടെ വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നാലു പ്രതികളുടെ എൻഐഎ കേസിലെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. 

സ്വപ്ന സുരേഷ് അടക്കം 9 പ്രതികളെ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പും നടപടി തുടങ്ങി. കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തുന്ന രാപ്പകൾ സമരം ഇന്ന് അവസാനിക്കും.