രണ്ടര ലക്ഷം രൂപ മൂല്യമുള്ള  ഐഫോണുകളും 54 ഗ്രാം സ്വർണവും ഇവരിൽ നിന്നും പൊലീസ് പിടികൂടി.

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും സ്വർണ്ണമെത്തിച്ച കാരിയറും ഇത് തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയിൽ. ദുബായിൽ നിന്നെത്തിയ കാരിയർ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനീസും നാലംഗ സംഘവുമാണ് പിടിയിലായത്. മുഹമ്മദ് അനീസിന്റെ അറിവോടെയാണ് കണ്ണൂരിൽ നിന്ന് നാലംഗ സംഘം ഐഫോണുകളും സ്വർണവും തട്ടാൻ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വർണവും ഇവരിൽ നിന്നും പൊലീസ് പിടികൂടി. സ്വർണ്ണമടക്കം വിദേശത്ത് നിന്നുമെത്തിച്ച അനീസ്, കൊടുത്തുവിട്ടയാളെ പറ്റിച്ച് കണ്ണൂരിൽ നിന്നുള്ള സംഘത്തിന് കൈമാറാനായിരുന്നു ശ്രമിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred