899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്റ്റംസും ഡിആർഐ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു.
കണ്ണൂർ: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കൂടുകയാണ്. കരിപ്പൂരിന് പിന്നാലെ ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വര്‍ണ്ണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്റ്റംസും ഡിആർഐ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ 23 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. തൃശ്ശൂർ സ്വദേശി നിഷാദിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. 497 ഗ്രാം തൂക്കമുള്ള കമ്പികളുടെ രൂപത്തിലായിരുന്നു സ്വർണ്ണം. നോൺ സ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് ഒളിപ്പിച്ചിരുന്നത്.
ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍
സ്വർണവില വീണ്ടും കൂടി, ഇന്നത്തെ വിലയറിയാം
സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold Rate) ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി (Todays Gold Rate) വില 38200 രൂപയാണ്. രണ്ട ദിവസത്തിനുള്ളിൽ 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.
കുക്കറിന്‍റെ കൈപിടിയില്‍ സ്വര്‍ണ്ണക്കമ്പി; നെടുമ്പാശ്ശേരിയില്‍ 23 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെ 40 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3945 രൂപയാണ്.
