കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വർണക്കടത്ത് കേസ് ആണിത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. 41 ലക്ഷം രൂപയുടെ സ്വർണവുമായി വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ് ആണ് പിടിയിലായത്. 649 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ക്യാപ്സ്യുൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് . സ്വർണ്ണം കൈപ്പറ്റാനായി എത്തിയ കോഴിക്കോട് എലത്തൂർ സ്വദേശി ദിലൂപ് മിർസയെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണക്കടത്തിന് പ്രതിഫലം നൽകാനായി കൊണ്ട് വന്ന ഒരു ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വർണക്കടത്ത് കേസ് ആണിത്.

ഫോണിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടു, പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂര പീഡനം; യുവാവ് അറസ്റ്റില്‍

Asianet News Live | Malayalam News Live | Election 2024 | Latest News Updates | #Asianetnews