പാലക്കാട്, മലപ്പുറം സ്വദേശികളായ മൂന്ന് യാത്രക്കാർ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. രണ്ട് കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ നൗഷാദ്, മുഹമ്മദ് റാഫി, മലപ്പുറം സ്വദേശി ഷറഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കിയാണ് ഇവർ
കടത്തികൊണ്ടുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
