കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് ഷൈജു ഭാര്യക്കും അനുയായികള്‍ക്ക് ഒപ്പംഫേസ് ബുക്ക് ലൈവില്‍ എത്തിയത്.

കൊച്ചി: കാപ്പ (Kapa) ചുമത്തി തൃശൂര്‍ ജില്ല കടത്തിയ ഗുണ്ട മച്ചിങ്ങല്‍ ഷൈജു (പല്ലന്‍ ഷൈജു-Pallan Shaiju) ഫേസ്ബുക്ക് ലൈവിലെത്തി പൊലീസിനെ വെല്ലുവിളിച്ചു. ഒരാഴ്ച മുമ്പാണ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയായ കൊടകര പന്തല്ലൂര്‍ സ്വദേശി ഷൈജുവിനെ കാപ്പ ചുമത്തി ജില്ല കടത്തിയത്. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണം. കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് ഷൈജു ഭാര്യക്കും അനുയായികള്‍ക്ക് ഒപ്പംഫേസ് ബുക്ക് ലൈവില്‍ എത്തിയത്. ഗുണ്ടാ തലവന്‍ മുനമ്പം കടലിലൂടെ ഭാര്യക്കും സുഹൃത്തുക്കള്‍ക്കും ഉല്ലാസ യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സാങ്കേതികമായി പ്രതി ജില്ലാ അതിര്‍ത്തിക്കുള്ളില്‍ കടക്കാത്തതി നാല്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. 

'ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ. തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം- എന്നിങ്ങനെയായിരുന്നു ഷൈജു ലൈവില്‍ പറഞ്ഞത്.