വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ മലയാറ്റൂർ സ്വദേശി കാര രതീഷ് പൊലീസ് പിടിയിലായി.

മാള: വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ മലയാറ്റൂർ സ്വദേശി കാര രതീഷ് പൊലീസ് പിടിയിലായി. മാളയിൽ നിന്നാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മെയിൽ കാലടി മണപ്പുറത്തെ സിനിമ സെറ്റ് തകർത്ത കേസിൽ പ്രതിയാണ്. 

ഒരു മാസം മുൻപ് രതീഷിനെതിരെ ഹൈകോടതി അറസ്റ്റ് വാറണ്ടും ജില്ലാ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ നാലുദിവസം മുൻപ് മാളയിൽ എത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona