Asianet News MalayalamAsianet News Malayalam

കാപ്പാ ചുമത്തി നാടുകടത്തി, 'നൈസായി' തിരിച്ചെത്തിയ ഗുണ്ടാ നേതാവ് വീണ്ടും പൊലീസ് പിടിയിൽ

ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.

goonda gang leader held after returning to own place after deportation under KAAPA act in kottayam etj
Author
First Published Dec 3, 2023, 10:50 PM IST

കോട്ടയം: കാപ്പാ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോട്ടയം കടുത്തുരുത്തിയിൽ അറസ്റ്റിൽ. അതിരമ്പുഴ നാല്പാത്തിമല സ്വദേശി അഖിൽ ജോസഫ് ആണ് അറസ്റ്റിലായത്. ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കടുത്തുരുത്തിയില്‍ നിന്നും പിടികൂടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios