ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെയാണ് പ്രതികള്‍ വെട്ടി പല കഷണങ്ങളിലാക്കി ഉപേക്ഷിച്ചത്. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാന്‍റില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശംഖുമുഖം അസി.കമ്മീഷണറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. മുട്ടത്തറ പെരുന്നെല്ലി പലത്തിന് സമീപം തെളിവെടുപ്പ് തുടരുകയാണ്. കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബാക്കി ശരീര ഭാഗങ്ങൾക്കായി തെളിവെടുപ്പ് തുടരുകയാണ്.
കൊലപാതകം നടന്ന് കേരളത്തില്‍ വച്ചാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് ശംഖുമുഖം എസിപി പൃഥ്വിരാജ് പറഞ്ഞു.
