കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു. നാട്ടുകാരടക്കം ചേർന്നാണ് സംഘത്തെ പിടികൂടിയത്
തിരുവനന്തപുരം: കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പിടിയിലായി. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് (31) കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ആക്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു. നാട്ടുകാരടക്കം ചേർന്നാണ് സംഘത്തെ പിടികൂടിയത്.
കഠിനംകുളം ചാന്നാങ്കരയിൽ രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തര്‍ക്കമുണ്ടാക്കിയത്. തുടർന്ന് ഒരാൾ കത്തിയുമായി ആക്രമിക്കാൻ ഇറങ്ങി. കത്തിവീശി ആക്രോശിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. രണ്ട്പേരെ പിടികൂടുന്നതിനിടെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു.
വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ ഹമീദ് കണിയാപുരം മലമേൽ പറമ്പ് സ്വദേശി മനാലിനേയുമാണ് നാട്ടുകാര്‍ പൊലീസിൽ ഏൽപ്പിച്ചത്. ഒരു തോക്കും കത്തിയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബൈക്കുമായി ഓടി രക്ഷപ്പെട്ട ചാന്നാങ്കര സ്വദേശി ഫവാസിന് പൊലീസ് തിരയുന്നു
