തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ ചലച്ചിത്ര പ്രവർത്തകന്‍റെ വീട്ടിൽ ഗുണ്ടാ അതിക്രമമെന്ന് പരാതി. സംവിധായകൻ പ്രിയദർശന്‍റെ സഹായിയായ ഷാനവാസിന്‍റെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഷാനവാസിനും അമ്മക്കും ബന്ധുവിനും പരിക്കേറ്റു.

രാത്രി 11 മണിയോടെ ഒരു സംഘം ആളുകൾ അക്രമം നടത്തിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് വീടിന്‍റെ പാലുകാച്ചൽ നടന്നത്. വടിയും കല്ലുമുപയോഗിച്ച സംഘം ഷാനവാസിനെയും അമ്മയെയും ബന്ധുവിനെയും മ‍ർദ്ദിച്ചെന്നാണ് പരാതി.

ഷാനവാസിന്‍റെ ബന്ധുവിന്‍റെ വാഹനം കഴിഞ്ഞ ദിവസം ആക്രമിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. വാഹനം ആക്രമിച്ചവ‍ർ തന്നെയാണ് വീട്ടിലും അതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.