കൊച്ചി: ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ  നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൊലീസ് മേധാവിയുടെ റിപ്പോർട്ട് നിയമ വകുപ്പിന്‍റെ പരിഗണിനയിലാണെന്നും ഹൈക്കോടതിയെ അറിയിച്ചു.  ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി  പോളി വടക്കൻ നൽകിയ ഹ‍ർജിയിലാണ് നിലപാട് അറയിച്ചത്. 

നിയമ നിർമ്മാണത്തിന് എത്ര സമയം വേണ്ടിവരുമെന്ന് നാളെ അറയിക്കാൻ ഹൈക്കോടതി നിയമ വകുപ്പ് സെക്രട്ടറിയക്ക് നിർദ്ദേശം നൽകി. ഹർജി പരിഗണിച്ച കോടതി ഓൺലൈൻ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കോഹ്ലി, അജു വർഗീസ്, നടി തമന്ന എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.