ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

തൃശ്ശൂര്‍: തൃശൂർ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിൽ ആഭരണത്തിനായി ചെറുമകന്‍ വയോധികയെ ശ്വാസം മുട്ടിച്ച് കൊന്നു. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത് . തട്ടിയെടുത്ത മൂന്നുപവന്‍റെ മാല പണയപ്പെടുത്തി നാടുവിടാന്‍ ഒരുങ്ങിയ ചെറുമകന്‍ പ്രശാന്തിനെ പൊലീസ് പിടികൂടി. ബസ് കണ്ടക്ടറാണ് പിടിയിലായ പ്രശാന്ത്. ആഭരണം മാമ്പ്രയിലെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കഞ്ചാവിന് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred