കോഴിക്കോട്: പേരാന്പ്രയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസിൽ മൂന്ന് പേര്‍ അറസ്റ്റിലായി. പേരന്പ്ര സ്വദേശികളായ ഷഫീഖ്, ജുനൈദ്, മഹമ്മദ് എന്നിവരാണ് അറ്സ്റ്റിലായത്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായി ഒന്നാം പ്രതി ഷഫീഖ് പ്രണയം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിന് ഇയാള്‍ കാറില്‍ കയറ്റികൊണ്ടുപോയ പെണ്‍കുട്ടിയെ പേരാന്പ്ര ലുലു മാളിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചും ജൂലായ് ഒമ്പതിന് പേരാന്പ്ര മാര്‍ക്കറ്റിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചും പീഡിപ്പിച്ചതായാണ് പരാതി. 

ആഗസ്റ്റ് 13ന് കിഴക്കന്‍ പേരാമ്പ്രയിലെ ഒരു വീട്ടില്‍ വെച്ചും പ്രതികള്‍ സംഘം ചേര്‍ന്ന് ബാലാത്സംഘം ചെയ്തതായി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പേരാന്പ്ര പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.