Asianet News MalayalamAsianet News Malayalam

കാമുകിയെ പിതാവിന്‍റെ ഫാം ഹൗസില്‍ കൊന്ന് കുഴിച്ചുമൂടി കാമുകന്‍

മൂന്നുവയസുള്ള കുഞ്ഞിന്‍റെ അമ്മയാണ് കൊലചെയ്യപ്പെട്ട രശ്മി, കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. 

Gujarat man kills pregnant live in partner buries body at her father farm
Author
Bardoli, First Published Nov 25, 2020, 6:44 PM IST

ബര്‍ദോളി: കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ പിതാവിന്റെ ഫാമിൽ തന്നെ കാമുകൻ കുഴിച്ചിട്ടു. നവംബർ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതരം പുറംലോകം അറിഞ്ഞത്. 

മൂന്നുവയസുള്ള കുഞ്ഞിന്‍റെ അമ്മയാണ് കൊലചെയ്യപ്പെട്ട രശ്മി, കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് യുവതിയെ കാണാതായത്. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. ഈ വിവരം മാതാപിതാക്കൾ പൊലീസിന് കൈമാറി. 

ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. പൊലീസ് ചോദ്യം ചെയ്യലിൽ അഞ്ചുമാസം ഗർഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമിൽ കുഴിച്ചുമൂടിയ കാര്യം ഇയാൾ സമ്മതിച്ചു.

ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. ഫാമിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിൽ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios