പ്രതി ബന്ധുവായതിനാൽ പൊലീസിൽ വിവരം അറിയിക്കരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ കൂട്ടാക്കാതെ വലിയതുറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

തിരുവനന്തപുരം: 15 വയസുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ 43കാരന് 47 വർഷം തടവ് ശിക്ഷ. കോഴിക്ക് തീറ്റകൊടുക്കാൻ എന്ന പേരിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. ദാസ് ആന്‍റണി എന്നയാൾക്ക് 47 വർഷം കഠിനതടവിനും 32000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം മൂന്ന് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. 2025 മെയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ചയോട് അടുത്ത സമയത്ത് കുട്ടിയോട് പ്രതിയുടെ വീട്ടിലെ കോഴിക്ക് കൊടുക്കാൻ അരിയുമായി ചെല്ലാൻ ആവശ്യപ്പെട്ടു. അരിയുമായി എത്തിയ കുട്ടിയെ പ്രതി വീടിന് അകത്തേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയാക്കിയെന്നാണ് പരാതി. പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പ്രതി കുട്ടിയോട് ലൈംഗീകതിക്രമം നടത്തുകയായിരുന്ന സമയം വീട്ടിൽ മറ്റൊരാൾ എത്തിയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടി ഇട്ടതിനു ശേഷം ആണ് ഇയാൾ പുറത്തേക്ക് ഇറങ്ങിയത്.

ഇതിനിടയിൽ കുട്ടിയെ അന്വേഷിച്ചു കുട്ടിയുടെ മുത്തച്ഛൻ എത്തിയെങ്കിലും കുട്ടി നേരത്തെ പോയെന്ന് പറഞ്ഞു പ്രതി മടക്കി അയച്ചു. അതിന് ശേഷവും പ്രതി പീഡനം തുടരുകയായിരുന്നു. കൃത്യത്തിൽ ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ വീട്ടിലേയ്ക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടി പോയില്ല. ഇതിൽ വീട്ടുകാർ ശാസിച്ചപ്പോൾ കുട്ടി വിവരം സഹോദരിയെ പീഡന വിവരം അറിയിക്കുകയായിരുന്നു. പ്രതി ബന്ധുവായതിനാൽ പൊലീസിൽ വിവരം അറിയിക്കരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ കൂട്ടാക്കാതെ വലിയതുറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. വലിയതുറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രകാശ് ആർ , അരുൺ എസ് എന്നിവരണ് കേസ് അന്വേഷിച്ചത് . പ്രോസീക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു 16 രേഖകളും 3 തൊണ്ടിമുതലും ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം