ആനപ്പാറ സ്വദേശി നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു. ആനപ്പാറ സ്വദേശി നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ നൗഫൽ കഴിഞ്ഞ കുറെ നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്‍റെ കൈവശം തോക്ക് ഉണ്ടെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരകന്‍റെ നേതൃത്വത്തിലുള്ള ജില്ലാ പൊലീസ് മേധിവിയുടെ ഡാൻസാഫ് ടീമാണ് പ്രതി വാടകയ്ക്ക് താമസിക്കുന്ന വെട്ടിപ്പുറത്തെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. വീട്ടിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന ഇന്ത്യൻ നിർമ്മിത റിവോൾവറും ആറ് ബുള്ളറ്റുകളും വടിവാളും കത്തിയും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്ന് ഹെൽമറ്റുകൾ, ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്ലൗസുകൾ, 12500 രൂപ എന്നിവയും കണ്ടെത്തി. പ്രാഥമിക ചോദ്യം ചെയ്യലിൽ തോക്ക് ദില്ലിയിൽ നിന്ന് വാങ്ങിയതാണെന്ന് നൗഫൽ പൊലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്തുമ്പോൾ സ്വയം രക്ഷക്കായി ഉപയോഗിക്കാൻ വാങ്ങിയതാണെന്നും മൊഴി നൽകി. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2015 തമിഴ്നാട് കൂവത്തൂർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് നൗഫല്‍.
Also Read: തിരുവനന്തപുരത്ത് വാടകവീട്ടിൽ സൂക്ഷിച്ചത് 200 കിലോ കഞ്ചാവ്; യുവാവ് പൊലീസ് വലയിൽ
Also Read: പിടികൂടിയ 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; നഗരം മുഴുവന്‍ പുക, പിന്നീട് സംഭവിച്ചത്...

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘം; 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിന്‍റെ 36 പൊതതികളാണ് പൊലീസ് പ്രതിയില്‍ നിന്നും കണ്ടെത്തിയത്.
വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് ഓഫീസർ യു കുഞ്ഞാലൻകുട്ടി സിവിൽ എക്സൈസ് ഓഫീസർ കെ നിപൺ, മുഹമ്മദ് നിസാർ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിന് പിറകിലെ ഇടവഴികളും റോഡുമാണ്കഞ്ചാവ് ലോബി ഇവർ താവളമാക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് വിൽപ്പനക്ക് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
