ദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒന്നര വർഷത്തിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചു അറസ്റ്റു ചെയ്തിരുന്നു

ഹരിപ്പാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷത്തെ തടവ്. ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളയൊണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കേസിൽ വെണ്മണി വഴനപുരത്തിൽ പുത്തൻവീട്ടിൽ വിൽസൻ സാമുവൽ ( 46 )നെയാണ് ഹരിപ്പാട്‌ പോക്സോ കോടതി ജഡ്ജി എസ് സജികുമാർ പതിനഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചത്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് കേസ് എടുത്തിരുന്നു. തുടർന്ന് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒന്നര വർഷത്തിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചു അറസ്റ്റു ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘുവാണ് ഹാജരായത്.

മീനങ്ങാടി പോക്സോ കേസ്: അമ്മയുടെ സഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

അതേസമയം ദില്ലിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മീനങ്ങാടി പോക്സോ കേസിൽ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി എന്നതാണ്. പന്ത്രണ്ടുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയുടെ ജാമ്യം പരമോന്നത കോടതി റദ്ദാക്കിയത്. പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് പരിഗണിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അന്നത്തെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന് വാദത്തിനിടെ പറഞ്ഞു. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്‌ത കോടതിയിൽ വിവരിച്ചിരുന്നു. മീനങ്ങാടി കേസിൽ അമ്മാവൻ കുട്ടിയെ സമീപിച്ച രീതി അതിക്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ അമ്മാവൻ വാത്സല്യത്തോടെ മാത്രമാണ് കുട്ടിയെ സമീപിച്ചതെന്ന പ്രതിയുടെ വാദം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് നീരീക്ഷിച്ച് കൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നൽകിയത്.