ബംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് കേരള റെയിൽവേ പൊലീസ് പിടികൂടിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്‍തോതില്‍ കുഴൽപ്പണം പിടിച്ചെടുത്തു. ബംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് കേരള റെയിൽവേ പൊലീസ് പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

ബംഗളൂരു എക്സ്പ്രസിലേക്ക് പോകാൻ വന്ന യാത്രക്കാരാനായ ഗംഗരാജുവിൽ നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു ഭാഗത്തേക്ക് മാറി നിൽക്കുന്ന ഗംഗരാജുവിനെ പൊലീസ് ശ്രദ്ധിച്ചത്. ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും നോട്ടുകളായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗംഗരാജു തലസ്ഥാനത്ത് വന്നത്. ഒരു ലോഡ്ജിലാണ് താമസിച്ചത്. എന്നാൽ പണം കൈമാറിയ ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാ‌ൾ നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കന്നഡ മാത്രമറിയാവുന്ന ഗംഗനെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.