Asianet News MalayalamAsianet News Malayalam

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
 

Health official arrested for Misbehaviour against woman
Author
Kozhikode, First Published Jan 28, 2022, 11:54 PM IST

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി. ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച  വൈകുന്നേരം 5നാണ് സംഭവം. യുവതിയോട് അശ്ലീലമായി പെരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്  അറസ്റ്റെന്ന്  പൊലീസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios