പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് ഇയാളെ വെറുതെ വിട്ടതെന്നും സൂചനയുണ്ട്. 

നാന്നിംങ്: ലിഫ്റ്റിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച പ്രതിയെ രക്ത സമ്മര്‍ദ്ദം കൂടുതലാണെന്ന് പറഞ്ഞ് ജയിലില്‍നിന്ന് മോചിപ്പിച്ചു. ദക്ഷിണ ചൈനയിലെ നാന്നിങ്ങിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 63കാരനാണ് പെണ്‍കുട്ടിയെ ലിഫ്റ്റിനുള്ളില്‍ കയറിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് 15 ദിവസം ജയിലിലയച്ചു.

Add Asianetnews as a Preferred SourcegooglePreferred

ജയിലില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് അമിത രക്ത സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് ഇയാളെ വെറുതെ വിട്ടു. എന്നാല്‍, ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് ഇയാളെ വെറുതെ വിട്ടതെന്നും സൂചനയുണ്ട്.