ബിജെപി അനുകൂല അധ്യാപക സംഘടയായ ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റാണ് കേസിലെ പ്രതിയായ അധ്യാപകന്‍  ഹരി ആ‍ർ. വിശ്വനാഥ്.

ഇടുക്കി: ഇടുക്കിയിൽ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാ‍ർത്ഥിനിയ്ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അധ്യാപകൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. അതുവരെ അധ്യാപകനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ബിജെപി അനുകൂല അധ്യാപക സംഘടയായ ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റാണ് കേസിലെ പ്രതിയായ അധ്യാപകന്‍ ഹരി ആ‍ർ. വിശ്വനാഥ്.

കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ അതി‍ർത്തിയിലുള്ള സ്ക്കൂളിൽ വച്ചാണ് വിദ്യാ‍ത്ഥികൾക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്. പത്തനംതിട്ട സ്വദേശി വള്ളികുന്നം സ്വദേശി ഹരി ആ‍ർ വിശ്വനാഥിനെതിരെ പോക്സോ അടക്കം ചമുത്തിയാണ് പൊലീസ് കേസെടുത്തത്. 12 മുതൽ 18 വരെ സ്ക്കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കാണ് ഹരിയിൽ നിന്നും മോശം അനുഭവമുണ്ടായത്. 

പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാൾ പലതവണ ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു കുട്ടിയെ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റർ ചെയ്തത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽ പോയ ഹരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പരാതി ഒതുക്കി തീർക്കാൻ സഹപാഠിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. 

ഈ ശബ്ദ സന്ദേശം ഹരിയുടേതാണെന്ന് സ്ഥിരീകരിക്കാൻ രണ്ടു പേരുടെയും ശബ്ദ സാമ്പിൾ പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം അധ്യാപകൻറെ ലൈംഗിക ശേഷി പരിശോധനയും നടത്തേണ്ടതുണ്ട്. അതിനാൽ ജാമ്യം നൽകരുതെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 

ആ‍ർഎസ്എസ് ജില്ലാ പ്രചാ‍ർ പ്രമുഖുമാ ഹരിക്കെതിരെ മുന്‍പും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ ഇയാളെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. മുൻകൂർ ജാമ്യാപകേഷയിൽ കോടതി വിധി വന്നശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻറെ തീരുമാനം. അധ്യാപകൻ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ്.

Read More :  പോക്സോ കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസിക്ക് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി