ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ പാനൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

കണ്ണൂര്‍: ജില്ലയിൽ പാനൂരിനടുത്തുള്ള മുത്താറി പീടികയിൽ നാടൻ ബോംബുകൾ കണ്ടെത്തി. ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടൻ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുതായി നിർമ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. പാനൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി.