പെരുന്പാവൂരിൽ ട്രാഫിക് ഹോം ഗാർഡിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അനധികൃത പാർക്കിങ് ചോദ്യം ചെയ്തപ്പോഴാണ് ഹോം ഗാർഡ് പ്രദീപ് കുമാറിനെ മൂന്നംഗ സംഘം മർദ്ദിച്ചത്.

എറണാകുളം: പെരുന്പാവൂരിൽ ട്രാഫിക് ഹോം ഗാർഡിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അനധികൃത പാർക്കിങ് ചോദ്യം ചെയ്തപ്പോഴാണ് ഹോം ഗാർഡ് പ്രദീപ് കുമാറിനെ മൂന്നംഗ സംഘം മർദ്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെല്ലിക്കുഴി സ്വദേശി അബ്രു, വട്ടയ്ക്കാട്ടുപടി സ്വദേശി അതിൻ, കിഴക്കന്പലം സ്വദേശി ഷാജി എന്നിവരാണ് ഹോംഗാർഡ് പ്രദീപ് കുമാറിനെ മർദ്ദിച്ചത്. പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ മറ്റ് വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കുന്ന തരത്തിൽ റോഡിൽ പാർക്ക് ചെയ്തു. 

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപ്കുമാർ ഇവരോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. പ്രദീപ് കുമാറിനെ അസഭ്യം പറഞ്ഞ് പ്രതികൾ അതിക്രമം തുടങ്ങി. മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് മർദ്ദിച്ചു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.