Asianet News MalayalamAsianet News Malayalam

25 വയസുകാരിക്ക് മദ്യം നൽകി ഹോംസ്റ്റേയിൽ ക്രൂരത, സ്ത്രീയടക്കമുള്ള പ്രതികൾ പിടിയിൽ; ഹോംസ്റ്റേ പൂട്ടി സീൽ വച്ചു

സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Homestay molestation latest news 5 Arrested Woman Employee Gang Raped case in Agra asd
Author
First Published Nov 14, 2023, 12:02 AM IST

ലഖ്നൗ: ആഗ്രയിലെ ഹോംസ്റ്റേയിൽ നിന്നും നടുക്കുന്ന വാർത്ത. ഹോംസ്റ്റേ ജീവനക്കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള 5 പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 25 വയസുകാരിയാണ് ആഗ്രയിലെ ഹോം സ്റ്റോയിൽ ക്രൂരമായി പീഡനത്തിന് ഇരയായത്. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു അതിക്രമം.

തെളിഞ്ഞത് വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ, ആലുവയിലെ 5 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് ശിക്ഷ വിധി എന്താകും?

മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ സീല്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ആഗ്ര സ്വദേശികളാണ്. കഴിഞ്ഞ ഒന്നവർഷമായി ഇവിടുത്തെ ജീവനക്കാരിയായിരുന്നു യുവതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിശദ വിവരങ്ങൾ

"ദയവായി രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്. അവരെന്‍റെ ഫോണ്‍ എടുത്തു. എന്‍റെ വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു"- എന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുവതി സംഭവിച്ചത് പറഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തിയെന്നാണ് അർച്ചന സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേ സീല്‍ ചെയ്തു. പ്രതികള്‍ ആഗ്ര സ്വദേശികളാണ്. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെ ജീവനക്കാരിയാണ് യുവതി. റിച്ച് ഹോംസ്റ്റേ മാനേജർ രവി റാത്തോഡും സുഹൃത്തുക്കളായ മനീഷ് റാത്തോഡ്, ജിതേന്ദ്ര റാത്തോഡ്, ദേവ് കിഷോർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അതിജീവിതയുടെ വീഡിയോ ചിത്രീകരിക്കാൻ പ്രതികളെ സഹായിച്ചതിനാണ് വനിതാ ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios