ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ  കൊലയാളി ഇയാൾക്കുനേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഏകദേശം നാൽപ്പതോളം വെടിയേറ്റെന്നാണ് പൊലീസ് പറയുന്നത്.

ദില്ലി: ദില്ലിയിൽ തിരക്കേറിയ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിക്കും പങ്കെന്ന് പൊലീസ്. യുവാവിനെ കൊലയാളികൾക്ക് മുന്നിലെത്തിച്ചത് യുവതിയാണെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ഭക്ഷണശാലയിൽ എത്തിക്കുകയായിരുന്നെന്നും അധോലോക നായകൻ ഹിമാൻഷു ഭൗവിന്റെ അടുത്ത അനുയായിയായ അനു എന്ന ‘ലേഡി ഡോണ്‍’ ആണ് യുവതിയെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം അമൻ ജൂൺ എന്ന യുവാവാണ് പൊതുമധ്യത്തിൽ കൊല്ലപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

Read More... ഏഴുമാസം ​ഗർഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പാലക്കാട് യുവാവ് അറസ്റ്റിൽ

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കൊലയാളി ഇയാൾക്കുനേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. ഏകദേശം നാൽപ്പതോളം വെടിയേറ്റെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് തോക്കുകൾ ഉപയോ​ഗിച്ചാണ് കൊലയാളി വെടിവെച്ചത്. തിരച്ചിൽ ഊർജിതമാക്കിയതിനിടെ, അനു ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ സിസി‍ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Asianet News Live