പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിൽ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയൻ കോളനിയിൽ സജിതയെയാണ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

വീട്ടിൽ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.