Asianet News MalayalamAsianet News Malayalam

നഗ്നചിത്രം പകര്‍ത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി: സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തി വീട്ടമ്മയെ ഭീഷണി പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സുജിത്ത് ആണ് അറസ്റ്റിലായത്.
 

house wife threatened and trapped by school bus driver
Author
Kerala, First Published Apr 28, 2019, 1:19 AM IST

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തി വീട്ടമ്മയെ ഭീഷണി പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ സുജിത്ത് ആണ് അറസ്റ്റിലായത്.

ബസിലെ യാത്രക്കാരിയായ വിദ്യാർത്ഥിയുടെ അമ്മയുമായി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ത്രീയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്ന ഇയാൾ മൊബൈൽ ഫോണിൽ നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മൂന്നു ലക്ഷം രൂപയും ഇരുപത് പവൻ സ്വർണ്ണവും കൈക്കലാക്കിയത്. 

കൂടുതൽ പണം നൽകാൻ വീട്ടമ്മ തയ്യാറാകാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്നാണ് വീട്ടമ്മ പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സുജിത്തിന്റെ സുഹൃത്തുക്കൾക്ക് കേസിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios