കണ്ണൂര്‍:  23 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായി. രഹസ്യ വിവരത്തെത്തുടർന്നാണ് കണ്ണൂർ ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.

സെബി, മെജോ, സുജിത് എന്നിവരെയാണ് കഞ്ചാവുമായി പൊലീസ് പിടികൂടിയത്.  കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരും തൃശ്ശൂര്‍ സ്വദേശികളാണ്.

ഇവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് കണ്ണൂരില്‍ വില്‍പ്പനക്കെത്തിച്ചതാണ്.  കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ജില്ലയിൽ വ്യാപകമായി പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.