Asianet News MalayalamAsianet News Malayalam

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

യുവതിയുടെ തലയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന മാതാപിതാക്കളെയും കാണാനില്ല. 

Husband arrested after body part of women allegedly wife found in dumpster in laws are missing etj
Author
First Published Nov 10, 2023, 10:51 AM IST

ടാർസാന: വീട് വൃത്തിയാക്കാനെത്തിയവർ കണ്ടെത്തിയത് ചാക്കിൽ സൂക്ഷിച്ച ശരീര അവശിഷ്ടങ്ങൾ, പിന്നാലെ അറസ്റ്റിലായി യുവാവ്. കാലിഫോർണിയയിലെ ടാർസാനയിലാണ് വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാർ ടെറസിൽ സൂക്ഷിച്ച ചാക്കിൽ കണ്ടെത്തിയത്. വീട്ടുടമയുടെ ഭാര്യയുടെ ശരീരമെന്ന സംശയത്തിന് പിന്നാലെ ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ടാർസാന സ്വദേശിയായ സാമുവൽ ബോണ്ട് ഹസ്കെല്‍ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.

ഇയാളുടെ ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിലെ മാലിന്യങ്ങള്‍ കളയാനുള്ള പ്ലാസ്റ്റിക് ബാഗിനുള്ളില്‍ കുത്തിനിറച്ച നിലയിലായിരുന്നു തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 35കാരനായ സാമുവലിന്റെ ഭാര്യയുടെ മൃതദേഹ ഭാഗമാണ് കണ്ടെത്തിയിട്ടു്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹ പരിശോധന പൂർത്തിയാവുന്നതോടെ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടാർസാനയിലെ ഒറ്റ നില വീട്ടിലായിരുന്നു സാമുവൽ, ഭാര്യ മേയ് ഹസ്കെൽ, മേയുടെ മാതാപിതാക്കളായ യാന്‍സിയാംഗ്, ഗോചന്‍ ലി എന്നിവർ താമസിച്ചിരുന്നത്.

സാമുവല്‍ മേയ് ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. മേയുടെ മാതാപിതാക്കളെ പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവരെ കാണാതായെന്നോ അല്ലെങ്കില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. ചൊവ്വാഴ്ത വൈകുന്നേരത്തോടെയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഈ ചാക്കുകള്‍ കാണാതായിരുന്നു. ബുധനാഴ്ച പുലർച്ചെ സാമുവലിന്റെ വീട്ടില്‍ നിന്ന് കുറച്ച് ദൂരെയായിമാലിന്യങ്ങള്‍ ശേഖരിക്കാനത്തിയവരാണ് ഈ ചാക്ക് വീണ്ടും കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലുള്ളത് സ്ത്രീയുടെ മൃതദേഹമെന്നാണ് സൂചന. എന്നാല്‍ ഇത് മേയ് ആണോയെന്നാണ് ഇനിയും വ്യക്തമായിട്ടില്ല. 2008ല്‍ സാമുവലിനെതിരെ ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് കേസ് എടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios