തലയ്ക്കടിയേറ്റ പുട്ടമ്മ പരിക്ക് സാരമാക്കാതെ കിടന്നുറങ്ങുകയായിരുന്നു. വഴക്കും അടിപിടിയും സാധാരണ സംഭവമായതിനാൽ ഏലിയാസ്  ഭാര്യ മരണപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരു: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തിയതായി പരാതി. കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിലാണ് സംഭവം. ശശിധർ ഏലിയാസ് കുമാറിന്റെ ഭാര്യ പുട്ടമ്മയാണ് കൊല്ലപ്പെട്ടത്. കെട്ടിട നിർമ്മാണതൊഴിലാളിയായ ഏലിയാസ് രാത്രി മദ്യപിച്ച് വന്നശേഷം ഭാര്യയെ മർദ്ദിക്കുകയും മരത്തടികൊണ്ട് അടിക്കുകയുമായിരുന്നു. പിറ്റേ ദിവസം ഭാര്യ ഉറങ്ങുകയാണെന്ന് കരുതിയ ഇയാൾ ജോലിക്ക് പോവുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് പുട്ടമ്മയുടെ ബന്ധുക്കൾ എത്തിയ ശേഷമാണ് യുവതി മരണപ്പെട്ട വിവരമറിയുന്നത്. തലയ്ക്കടിയേറ്റ പുട്ടമ്മ പരിക്ക് സാരമാക്കാതെ കിടന്നുറങ്ങുകയായിരുന്നു. വഴക്കും അടിപിടിയും സാധാരണ സംഭവമായതിനാൽ ഏലിയാസ് ഭാര്യ മരണപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്തെങ്കിലും തലേദിവസം ഭാര്യയെ മർദ്ദിച്ചതുപോലും ഓർത്തെടുക്കാൻ ഇയാൾക്ക് കഴിയുന്നില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനൊടുവിൽ ഏലിയാസിനെ അറസ്റ്റുചെയ്യുമെന്നും പൊലീസ് പറഞ്ഞു.