കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കോട്ടയം  തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് ( 50 ) മരിച്ചത്. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30 നാണു സംഭവം. 

മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുകൂടി. ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്ത്തി, തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിൽ അടിച്ചെന്നും പൊലീസ് പറഞ്ഞു. ഭാര്യയുടെ മരണം ഉറപ്പിച്ചശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു. 

ഇരിട്ടിയിലുള്ള സഹോദരന്‍ അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളാണ് വിവരം പൊലീസില്‍ അറിയിച്ചത്.