കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു


ഇടുക്കി: ഇടുക്കി ജില്ലയിലെ പൈനാവിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. നാൽപ്പത്തിയെട്ടുകാരിയായ റെജീനയാണ് കൊല്ലപ്പെട്ടത്. റെജീനയുടെ ഭർത്താവ് മുക്കയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലപ്പെട്ട റജീനക്ക് കാഴ്ച ശേഷിയില്ല, ഇവർ മാനസിക രോഗി കൂടിയാണെന്നാണ് വിവരം .കട്ടപ്പന മേപ്പാറയിൽ നിന്ന് രണ്ടു വർഷം മുൻപാണ് ഇവർ പൈനാവിലേക്ക് എത്തിയത്. സ്വന്തമായി വീടില്ലാത്തവർക്ക് സ്വകാര്യ കമ്പനി വീട് നിർമ്മിച്ചു നൽകിയപ്പോൾ ഇവർക്കും ഒരു വീട് ലഭിച്ചിരുന്നു .ഇവിടെ താമസിച്ചവരികേയാണ് രാവിലെ 10 മണിയോടെ സംഭവം നടന്നത്. പുറത്തുപോയിരുന്ന ഇളയ മകൻ തിരികെ വീട്ടിലെത്തിയപ്പോൾ മാതാവ് മരിച്ചു കിടക്കുന്നത് കണ്ടത്.

കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന മൂത്ത മകൻ റനീഷ് ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയത്. മാതാവിനെ സംരക്ഷിച്ചിരുന്നത് പിതാവു തന്നെയായിരുന്നുവെന്നും മറ്റെന്താണ് സംഭവത്തിന് പിന്നിലെന്ന് അറിയില്ലന്നും മകൻ റനീഷ് പറഞ്ഞു .ഇടുക്കി സി.ഐയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.