ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍
കാസര്‍കോട്: ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി വിനിഷയെ ആണ് ഭര്‍ത്താവ് പ്രദീപന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയായിരുന്നു ആക്രമണം. യുവതിക്ക് കൈകാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു.
തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രമോദിനും പൊള്ളലേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന് ആരോപിച്ചാണ് ആക്രമണം. മെഡിക്കല്‍ ഷോപ്പിന് പുറകിലുള്ള വാതില്‍ വഴി യുവതി പുറത്തേക്ക് ഓടിയതിനാലാണ് കൂടുതല്‍ തീപ്പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. മെഡിക്കല്‍ ഷോപ്പിന് ഉള്ളിലേക്കും തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പില്‍ യുവതി മാത്രം ഉണ്ടായിരുന്ന സമയത്താണ് ആക്രമണം.
ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപന്‍. കൃത്യത്തിന് ശേഷം തന്‍റെ ഓട്ടോയില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 18 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. യുവതിക്ക് പത്ത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികള്‍ക്ക് പത്ത്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളുണ്ട്.
ഓൺലൈൻ തട്ടിപ്പ് : മലയാളിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി പിടിയിൽ
ദില്ലി : ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി റമൈൻഡ് ഉനീയയാണ് ദില്ലിയിൽ പിടിയിലായത്.
2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
