കുത്തേറ്റ പുഷ്പമ്മയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സുരേന്ദ്രൻ തൂങ്ങിമരിച്ചത്

കോട്ടയം: അകലക്കുന്നം മറ്റക്കര കരിമ്പാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കി. തച്ചിലങ്ങാട് കുഴിക്കാട്ട് വീട്ടിൽ അറുപതുകാരനായ സുരേന്ദ്രനാണ് ഭാര്യ പുഷ്പമ്മയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. കുത്തേറ്റ പുഷ്പമ്മയെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സുരേന്ദ്രൻ തൂങ്ങിമരിച്ചത്. എൽഐസി ഏജന്‍റായ സുരേന്ദ്രനും ഭാര്യ പുഷ്പമ്മയും മാത്രമാണ് വീട്ടുണ്ടായിരുന്നത്. മക്കൾ മറ്റൊരു വീട്ടിലാണ് താമസം. വഴക്കുണ്ടായതിനിടെ പ്രകോപിതനായ സുരേന്ദ്രൻ ഭാര്യയെ കുത്തുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred