അയൽക്കാർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഗുരുനാഥം പിന്മാറിയില്ല. വീണ്ടും വീണ്ടും ബെൽറ്റ് ഉപയോഗിച്ച് ഭാര്യയെ അടിച്ചു. ഭാര്യയെ മർദിക്കുന്നതിൽ ഇയാൾ സാഡിസ്റ്റിക് ഉന്മാദം കണ്ടെത്തിയിരുന്നതായി അയൽക്കാർ.
അമരാവതി: ഭാര്യയുടെ കൈകൾ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർത്താവ്. ഭാര്യയെ ബെൽറ്റ് കൊണ്ടാണ് അടിച്ചത്. വേദന കൊണ്ട് പുളഞ്ഞ ഭാര്യ നിലവിളിച്ചപ്പോൾ ചവിട്ടുകയും ചെയ്തു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിൽ ഗുരുനാഥം ബാലാജി എന്നയാളാണ് ഭാര്യയെ അതിക്രൂരമായി തല്ലിയത്.
അയൽക്കാർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ഗുരുനാഥം പിന്മാറിയില്ല. വീണ്ടും വീണ്ടും ബെൽറ്റ് ഉപയോഗിച്ച് അടിച്ചു. ഭാര്യയെ മർദിക്കുന്നതിൽ ഇയാൾ സാഡിസ്റ്റിക് ഉന്മാദം കണ്ടെത്തിയിരുന്നതായി അയൽക്കാർ പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇയാളെന്നും അയൽവാസികൾ പറഞ്ഞു.
ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. കുടുംബം പോറ്റാൻ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ് യുവതി. ഗുരുനാഥം ഹൈദരാബാദിൽ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം. വീട്ടിൽ തിരികെയെത്തുമ്പോഴെല്ലാം ഗുരുനാഥം ഭാര്യയെ ഉപദ്രവിക്കുകയും അവർ ജോലി ചെയ്തുണ്ടാക്കുന്ന പണം ആവശ്യപ്പെട്ട് തല്ലുകയും ചെയ്യാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.


