അപകടമുണ്ടാക്കിയ കാറിന് മുന്‍പിലായിരുന്നു താന്‍ സഞ്ചരിച്ച ആഡംബര വാഹനം. ഇത് ലോകത്തിലെ ആദ്യത്തെ കാര്‍ അപകടമല്ല. തനിക്കെതിരായി തെളിവുകള്‍ ഇല്ലെന്നും മുഹമ്മദ്

ബെംഗളൂരു: ആഡംബരകാറിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാറോടിച്ചത് മറ്റൊരാളെന്ന വാദവുമായി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍. ബെനലി കാറിടിച്ചാണ് അപകടമുണ്ടായത്. താനുണ്ടായിരുന്ന വാഹനം ലംബോര്‍ഗിനിയാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍ ഹാരിസിന്‍റെ മകന്‍ മുഹമ്മദ് നെല്‍പാട് ഹാരിസ്. താനാണ് അപടകമുണ്ടാക്കിയ വാഹനമോടിച്ചതെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറയുന്നു. തനിക്കൊരു കുടുംബമുണ്ട്. താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടക്കം നിരത്തിയായിരുന്നു മുഹമ്മദ് സംസാരിച്ചത്. താനൊരു ഗുണ്ടയല്ലെന്നും മുഹമ്മദ് പറഞ്ഞു.

ഒരിക്കല്‍ സംഭവിച്ച കാര്യത്തിന് ശേഷം തനിക്ക് ഏറെ മാറ്റങ്ങളുണ്ട്. താനുമൊരു മനുഷ്യനാണ്. അപകടമുണ്ടാക്കിയ കാറിന് മുന്‍പിലായിരുന്നു താന്‍ സഞ്ചരിച്ച ആഡംബര വാഹനമെന്നും മുഹമ്മദ് പറഞ്ഞു. ഇത് ലോകത്തിലെ ആദ്യത്തെ കാര്‍ അപകടമല്ല. തനിക്കെതിരായി തെളിവുകള്‍ ഇല്ലെന്നും കര്‍ണാടക പൊലീസിന് മുന്‍പില്‍ കീഴടങ്ങാനെത്തിയ സമയത്ത് മുഹമ്മദ് പറയുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അപകടമുണ്ടാക്കിയ ആഡംബരവാഹനമായ ബെനലി ഓടിച്ചത് മുഹമ്മദാണെന്നാണ് കര്‍ണാടക പൊലീസിന്‍റെ വാദം അപകടമുണ്ടായതിന് ശേഷം ഇയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക പൊലീസ് വിശദമാക്കുന്നു. 

Scroll to load tweet…

ബാലകൃഷ്ണ എന്നൊരാള്‍ സംഭവത്തില്‍ വാഹനമോടിച്ചത് താനാണെന്ന് അവകാശപ്പെട്ട് എത്തി പൊലീസിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വാഹനമോടിച്ചത് മുഹമ്മദ് തന്നെയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ മുഹമ്മദിന്‍റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. 

Scroll to load tweet…

പരിക്കേറ്റവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2018ല്‍ വ്യവസായിയുടെ മകനെ പബ്ബില്‍ വെച്ച് ആക്രമിച്ച കേസിലാണ് മുമ്പ് മുഹമ്മദ് ഹാരിസ് അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.