Asianet News MalayalamAsianet News Malayalam

ഒടിപിയോ ഫോൺകോളോ ഇല്ല; തലശ്ശേരിയിൽ കോളേജ് അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

തലശ്ശേരിയിൽ കോളേജ് അധ്യാപികയുടെ  ബാങ്ക് അക്കൗണ്ടിൽ നിന്ന് നാൽപതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. ഫോണിലേക്ക് എസ്ബിഐയുടെ വ്യാജ ലിങ്ക് അയച്ചാണ് പണം തട്ടിയത്.

In Thalassery money was stolen from the account of a college teacher
Author
Kannur, First Published Sep 29, 2021, 12:02 AM IST

കണ്ണൂർ: തലശ്ശേരിയിൽ കോളേജ് അധ്യാപികയുടെ  ബാങ്ക് അക്കൗണ്ടിൽ നിന്ന് നാൽപതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. ഫോണിലേക്ക് എസ്ബിഐയുടെ(State bank of india) വ്യാജ ലിങ്ക് അയച്ചാണ് പണം തട്ടിയത്. തലശ്ശേരി എൻടിടിഎഫ് കോളേജിലെ അധ്യാപികയായ നീന ബേബിയുടെ മൊബൈലിലേക്ക് ഈ മാസം 23ന് ഒരു മെസേജ് വന്നു. 

പാൻ നമ്പ‍ർ അപ്ലോഡ് ചെയ്തിട്ടില്ലെങ്കിൽ നെറ്റ്ബാങ്കിംഗ് താൽക്കാലികമായി റദ്ദാകും. അതിനോടൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ലിങ്കിൽ കയറിയതും എസ്ബിഐയുടേതിന് സമാനമായ വെബ്സൈറ്റാണ് തുറന്നത്. പാൻ കാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. അഞ്ച് മിനുട്ടിന് ശേഷം അക്കൗണ്ടിൽ നിന്ന് ആദ്യം പതിനെട്ടായിരം രൂപയും രണ്ടാമത് ഇരുപതിനായിരം രൂപയും പിൻവലിച്ചതായി മെസേജ് എത്തി. ഒരു ഒടിപിയോ , ഫോണ്‍ കോളോ പോലും ഇല്ലാതെയായിരുന്നു തട്ടിപ്പ്

നീനയുടെ പരാതിയിൽ കണ്ണൂർ സൈബർ സെൽ കേസെടുത്തു. മുംബൈയിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിട്ടുള്ളത്. എടിഎം തട്ടിപ്പടക്കം നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവ‌ർത്തിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എസ്ബിഐ അറിയിച്ചു.

Follow Us:
Download App:
  • android
  • ios