ശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം നയിച്ച എഴുപതുകാരനെ അടിച്ചുകൊന്നു. പബ്നാപാരയിലെ പെൺവാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് സമരം ചെയ്ത ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. കമ്പിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ എ്ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മാള്‍ഡ: പശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ സംഘത്തിനെതിരെ സമരം നയിച്ച എഴുപതുകാരനെ അടിച്ചുകൊന്നു. പബ്നാപാരയിലെ പെൺവാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് സമരം ചെയ്ത ദുഖു ഹൈദറാണ് കൊല്ലപ്പെട്ടത്. കമ്പിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ എ്ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശ്യാം ഹൈദര്‍ എന്നയാളും ഭാര്യ ചന്ദനയും സുഹൃത്തും കൂടി പെണ്‍വാണിഭ കേന്ദ്രം നടത്തുന്നതായി മനസിലാക്കിയ ദുഖു ഇവര്‍ക്കെതിരെ സമരം ചെയ്യുകയായിരുന്നു. നാട്ടുകാരും ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ദുഖുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സംഘാംഗങ്ങള്‍ ചേര്‍ന്ന് ദുഖുവിനെ മര്‍ദ്ദിച്ചവശനാക്കി. ഗുരുതരമായി പരിക്കേറ്റ ദുഖുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.