Asianet News MalayalamAsianet News Malayalam

ഓഫിസിലെ ബാത്ത് റൂമില്‍ യുവതിയെ പീഡിപ്പിച്ചു; സിംഗപ്പൂരില്‍ ഇന്ത്യന്‍ പൗരന് ശിക്ഷ

ഓഫിസില്‍ ക്ലീനിങ് വിഭാഗത്തിലെ 21കാരിയായ ജോലിക്കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇവര്‍ക്ക് മോശമായ സന്ദേശങ്ങളും പോണ്‍ വീഡിയോയും ഇയാള്‍ അയക്കാറുണ്ടായിരുന്നു.
 

Indian man jailed, fined for molesting woman in office toilet
Author
Singapore, First Published Apr 1, 2021, 9:21 PM IST

ഫിസിലെ ശുചിമുറിയില്‍വെച്ച് വിയറ്റ്‌നാമീസ് യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് ശിക്ഷ. നാലാഴ്ചത്തെ ജയില്‍വാസവും 8000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. ധന്ത്യയുധം ഏഴിലന്‍ എന്ന 48കാരനെയാണ് ശിക്ഷിച്ചത്. ഓഫിസില്‍ ക്ലീനിങ് വിഭാഗത്തിലെ 21കാരിയായ ജോലിക്കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇവര്‍ക്ക് മോശമായ സന്ദേശങ്ങളും പോണ്‍ വീഡിയോയും ഇയാള്‍ അയക്കാറുണ്ടായിരുന്നു.

യുവതി പരാതി നല്‍കിയതോടെ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. അന്വേഷണം നടത്തിയ കമ്പനി യുവതിയെ സ്ഥലം മാറ്റുകയും ചെയ്തു. ഓഗസ്റ്റ് 21നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ഇയാളുടെ ഫോണില്‍നിന്ന് 50ഓളം അശ്ലീല വീഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios