പതിനാലുകാരിയെ ഇയാൾ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 

കണ്ണൂർ: ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പൊലീസിൽ കീഴടങ്ങിയത്. ഡിവൈഎഫ്ഐ പ്രവ‍ർത്തകനായ നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞ 20-ാം തിയ്യതിയാണ് കുട്ടിയുടെ പിതാവ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. പതിനാലുകാരിയെ ഇയാൾ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പേരാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player