Asianet News MalayalamAsianet News Malayalam

ചുമയ്ക്ക് മരുന്നായി ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ചു; ​ഗുരുതരാവസ്ഥയിലായ പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ

ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടിൽ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നൽകിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടർന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ്ഭട്ടായി എന്ന വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാൾ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്.

iron rod was heated and burned as medicine toddler in critical condition
Author
First Published Feb 12, 2023, 5:28 PM IST

പോർബന്ദർ: ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേറ്റ നിലയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയ്ക്ക് മരുന്നെന്ന് പറഞ്ഞ് ഒരു നാട്ടുവൈദ്യനാണ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ​ഗുജറാത്തിലെ പോർബന്ദറിലാണ് സംഭവം. 

കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് കള്ളവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ​ഗുരുതരമായി പൊള്ളലേറ്റ പെൺകുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടിൽ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നൽകിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടർന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ്ഭട്ടായി എന്ന വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാൾ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്.  കുഞ്ഞിന്റെ നില വഷളായതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. 
 
കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയനുസരിച്ച് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ ജയ് ബദിയാനി പറഞ്ഞു. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് തുടക്കത്തിൽ ചികിത്സ നൽകിയത്. ദേഹം പൊള്ളിയത് കുഞ്ഞിന്റെ ആരോ​ഗ്യനില കൂടുതൽ മോശമാക്കിയിരുന്നതായും ഡോക്ടർ പറഞ്ഞു. സമാന രീതിയിൽ ഇരുമ്പ് ദണ്ഡ് വച്ച് പൊള്ളിച്ചതിനെത്തുടർന്ന് രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് ഒരുമാസം മുമ്പ് മധ്യപ്രദേശിൽ മരിച്ചിരുന്നു. അമ്പതിലധികം തവണയാണ് ഒരു മന്ത്രവാദി ആ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് വച്ച് ചൂട് നൽകി പൊള്ളിച്ചത്. മൂന്ന് മാസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഇങ്ങനെ പൊള്ളലേൽപ്പിച്ച വാർത്തയും കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. 

Read Also: തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച; 4 എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios